നക്ഷത്ര കഥ (mujeeb)

അപ്പുറത്തെ വള്യമ്മ ചേച്ചി നക്ഷത്രം വേടിച്ചു തൂക്കി.
എന്റെ വീട്ടില്‍ കറന്റ് കിട്ടിയതിനു ശേഷമാണ് അവിടെ കിട്ടുന്നത്.
അതും ഓല കൊണ്ട് മേഞ്ഞ പുരയില്‍. എന്റെ വീട്ടിലെ കറന്റ് അവരുടെ കരന്റിനേക്കാള്‍ രണ്ടു ക്രിസ്ത്മസ് കൂടുതല്‍ ഉണ്ടിട്ടുണ്ട്. ഈ രണ്ടു ക്രിസ്ത്മസിനും എനിക്ക് തോന്നാത്ത ഐഡിയ വള്യമ്മ ചേച്ചിക്ക് തോന്നിയതില്‍ വളരെ അധികം സങ്കടം ഉണ്ടായി.
മാങ്ങാണ്ടി ചേട്ടന് തോന്നിയ അസൂയ പോലെ.
ആ വര്ഷം തന്നെ ഞാനൊരു നക്ഷത്രം വേടിക്കാന്‍ തീരുമാനമെടുത്തു. നോക്കിയപ്പോള്‍ കയ്യില്‍ കാശില്ല.
നാളെ സായാന്ന പത്രങ്ങള്‍ക്കു അഞ്ചു കോളം ന്യൂസ് തരപെടുത്തി കൊടുത്താല്‍ നൂറു രൂപ കിട്ടും.
രാവിലെ തന്നെ ഇറങ്ങി...
ന്യൂസും തപ്പിക്കൊണ്ട്.
പോലീസ് സ്റെഷനില്‍ ചെന്നപ്പോള്‍ അവിടെ പുതിയ തരം പീഡനവും കളവും ഒന്നും ഇല്ല.
എന്റെ നിരാശ കണ്ടപ്പോള്‍ വാസു സാര്‍ പറഞ്ഞു "മുജീബെ ഞങ്ങള്‍ എന്താ ചെയ്യാ...... ഉള്ള വാര്തയല്ലേ എനിക്ക് തരാന്‍ സാധിക്കൂ. നീ ആ സെല്ലിലോട്ടു ഒന്ന് നോക്കിക്കേ രണ്ടാഴ്ചയായി സെല്ലില്‍ ഒരു ആളനക്കം ഉണ്ടായിട്ടു." സ്ഥലത്തെ എല്ലാ തെമ്മാടികളോടും പുച്ഛം തോന്നി എനിക്ക്. ഇവരൊക്കെ എന്തിനാ തെമ്മാടി പട്ടവും കയറ്റി നടക്കുന്നെ എന്ന പുച്ഛം.......
സ്റെഷനില്‍ നിന്ന് ഇറങ്ങുവാന്‍ തോന്നിയില്ല.
ഞാന്‍ പോയ സമയം നോക്കി എന്തെങ്കിലും കേസ് വന്നാലോ എന്ന പ്രതീക്ഷ. ഒരുമണിക്കൂര്‍ കൂടെ സ്റേഷന്‍ പരിസരത്ത് ചുറ്റി തിരിഞ്ഞു.
ആരും വന്നതുമില്ല പോയതുമില്ല.
ഞാന്‍ നേരെ പാര്‍ട്ടി ഓഫീസുകള്‍ ലക്‌ഷ്യം വെച്ച് നടന്നു.
അവസാനം പോകാറുള്ള ബി.ജെ.പ്പി ഓഫീസില്‍ ആദ്യം പോയി.
തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്, കോണ്‍ഗ്രെസ്, ലീഗ്..........
ഒന്നും തടഞ്ഞില്ല. ഉച്ചയോടെ ന്യൂസ് എത്തിച്ചില്ലെങ്കില്‍ ഇന്നത്തെ പത്രത്തില്‍ ന്യൂസ് വരില്ല.
കാശും കിട്ടില്ല.
നക്ഷത്രത്തെ മനസ്സില്‍ നിന്നും പിച്ചി ചീന്തി വേറെ ഒരു വഴിയിലൂടെ വീട്ടിലോട്ടു തിരിച്ചു.
മെയിന്‍ റോഡില്‍ നിന്നും പഞ്ചായത്ത് റോഡിലോട്ടു എന്റെ സൈക്കിള്‍ കടന്നതും, റോഡിലെ ഉരുളന്‍ കല്ലില്‍ തട്ടി ഞാനും എന്റെ സൈക്കിളും ഥാ.......... കിടക്കുന്നു റോഡില്‍......
വലത്തേ ഉള്ളം കയ്യിലെ തൊലി പൊട്ടി ചോര വരുന്നു. ഇടത്തെ മുട്ട് കാലിലെ നീറ്റം സഹിക്കാതെ കണ്ണീര്‍ പൊടിഞ്ഞു തുടങ്ങി.
പഞ്ചായതിനെയും അവിടുത്തെ മേമ്ബെഴ്സിനെയും മനസ്സില്‍ പ്രാകി ക്കൊണ്ട് ഒരുവിധത്തില്‍ വീണ്ടും സൈക്കിള്‍ പാട്ടിലാക്കി മെല്ലെ നടന്നു നീങ്ങി.
അപ്പോഴാണ് ചിന്തിച്ചത്.....
ഈ റോഡുകള്‍ക്ക്, ഇവയില്‍ നിന്നും മോചനം കൊടുക്കാന്‍ ഇവര്‍ക്ക്, ഇവിടുത്തെ ജനങ്ങള്‍ക്ക് എന്തുക്കൊണ്ട് ഒരു സമരം സംഘടിപ്പിച്ചുക്കൂടാ? അതിലൂടെ എനിക്ക് ഒരു കോളം ന്യൂസും കിട്ടും.
പെട്ടെന്ന് രണ്ടു ലഡു ഒരുമിച്ചു പൊട്ടി.
അതെ ന്യൂസും കിട്ടും.......
എനിക്കിപ്പോള്‍ ആവശ്യം ന്യൂസ് ആണ്.
സമരം.......... അത് ജനങ്ങള്‍ ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യട്ടെ.... എനിക്കെന്തു?
അവര്‍ സമരം ചെയ്യാത്തത് എന്റെ കുഴപ്പമാണോ? അല്ല.........
അപ്പോള്‍ അവര്‍ സമരം ചെയ്തു കഴിഞ്ഞു എന്നൊരു ന്യൂസ് ഉണ്ടാക്കിയാലോ...... അധികം താമസിച്ചില്ല.
തൊട്ടടുത്ത ശ്രീധരേട്ടന്റെ ചായകടയില്‍ കയറി ഒരു ചായ പറഞ്ഞു.
അവിടെ വെച്ച് ഞാന്‍ ന്യൂസ് എഴുതി.
എന്റെ പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായതുകളിലെയും പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ മനസിലൂടെ തെരഞ്ഞു പിടിച്ചു.
എല്ലാ റോഡ് സമര ന്യൂസിനും "ധര്‍ണ നടത്തി, പ്രതിഷേധിച്ചു" എന്നീ തലകെട്ടോടെ ഏകദേശം അഞ്ചു കോളം വരത്തക്ക വിധത്തില്‍ ന്യൂസ് ഉണ്ടാക്കി. ഇവക്കു എല്ലാറ്റിനും നേതൃത്വം കൊടുക്കാന്‍ നാട്ടില്‍ ഇല്ലാത്ത ക്ലബ്ബുകളും, പൌരസമിതികളുടെയും പേരുകള്‍ ഞാനുണ്ടാക്കി. പ്രതിഷേധ സമരത്തില്‍ സംസാരിച്ചതും ആശംസകള്‍ അറിയിച്ചതും എന്റെ കുടുംബക്കാരുടെ പേരിലിട്ടു. കൂടാതെ നാട്ടില്‍ അറിയപെടുന്ന കാരണവന്‍ മാരുടെ പേരിലും ഓരോ സ്വാഗതം സംഘടിപ്പിച്ചു എഴുതി.
സംഗതി കുശാല്‍.
പൊട്ടിയ കാലും കയ്യും വകവെക്കാതെ സൈക്കിള്‍ പഞ്ചായത്ത് ഓഫീസിന്റെ താഴെ പാര്‍ക്ക് ചെയ്തു പത്രമോഫീസിലോട്ടു ബസ് കയറി.
തിരിച്ചു വീട്ടിലെത്തുമ്പോള്‍ വള്യമ്മ ചേച്ചിയുടെ നക്ഷത്രം തന്നെ ഊര്‍ജ്ജം എന്റെ കയ്യില്‍ രണ്ടു നക്ഷത്രങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു.
മുറ്റത്തെ ആര്യവേപ്പിന്റെ കൊമ്പില്‍ നക്ഷത്രങ്ങള്‍ പാകി താഴെ എത്തിയപ്പോള്‍ ഒരു യോദ്ധാവിന്റെ മനോഭാവമായിരുന്നു മനസ് മുഴുവന്‍.
അന്നത്തെ പകലിനു എന്തൊരു ദൈര്‍ഘ്യമായിരുന്നു.
ഭൂമിയിലെ വെളിച്ചത്തിന് ഒരു അറുതി വരാന്‍, സൂര്യനെ കല്ലെടുത്ത് എറിയാന്‍ തോന്നി.
അങ്ങിനെ എന്റെ നക്ഷത്രങ്ങളെ പ്രകാശിപ്പിക്കാന്‍ ഞാന്‍ സ്വിച്ച് ഓണ്‍ ആക്കി. പക്ഷെ, നക്ഷത്രങ്ങള്‍ എന്നെ നോക്കി പരിഹസിക്കുന്ന പോലെ തോന്നി. നുണയുടെ മുഖം എപ്പോഴും വികൃതമായിരിക്കും എന്ന് തോന്നിപ്പോയി. നക്ഷത്രങ്ങള്‍ക്ക് എന്റെ ഭൂമിയില്‍ പ്രകാശം ചൊരിയാന്‍ ഒരു മ്ലാനത.
പിന്നീട് ഞാന്‍ ആ നക്ഷത്രങ്ങള്‍ പ്രകാശിപ്പിച്ചിട്ടില്ല

No comments:
Post a Comment