മുരിങ്ങയില പാചകം
ഞാൻ നാട്ടിൽ നിന്നും വിത്ത് കൊണ്ടുവന്നു ഉണ്ടാക്കിയെടുത്ത മുരിങ്ങയിൽ നിന്നും ഇലനുള്ളി ഉണ്ടാക്കിയ മുരിങ്ങയില തോരൻ
---------
ഇത് പാചകം ചെയ്യാൻ ചെയ്ത പ്രയത്നങ്ങൾ:
നാലുമണി മുതൽ 7.30 വരെ, ഇല നുള്ളി ഇല നുള്ളി വൃത്തിയാക്കി. (കൂടെ എന്റെ സഹ മെസ്സിയനും ഉണ്ടായിരുന്നു)
കഴുകി, വെള്ളം വാലാൻ വെച്ചു.
ഇതിനിടയിൽ, ഒരു മുറി തേങ്ങയും
വറ്റൽ മുളക് പൊടിയും (ചതച്ച മുളക് _ വേടിക്കാൻ കിട്ടും)
വെളുത്തുള്ളിയും
ചുമന്നുള്ളിയും (ചെരുള്ളി)
ഇഞ്ചിയും ഉപ്പും കുറച്ചു മഞ്ഞപ്പൊടിയും
ഒരു തണ്ട് വേപ്പിലയും
കൂടെ മിക്സിയിൽ ചമ്മന്തി പോലെ അരചെടുത്തു.
വെള്ളം വാർന്ന് കഴിഞ്ഞ മുരിങ്ങയിലയിൽ ചമ്മന്തി ചേർത്ത് നന്നായി ഇളക്കി.
അതവിടെ ഇരിക്കട്ടെ.........
ഒരു കുക്കറിൽ കുറച്ചു പരിപ്പെടുത്ത്
വേവാൻ വെച്ചു. ഒറ്റ വിസിലിൽ തീ ഓഫ് ചെയ്തു.
(പല പരിപ്പുകല്ക്ക് പല വേവാണ്, പരിപ്പിന്റെ വേവ് എങ്ങിനെ എന്ന് പരിപ്പിനോട് ചോദിച്ചിട്ട് മാത്രം കുക്കറിൽ ഇട്ടാൽ മതി. കാരണം, മുരിങ്ങയില തോരന്, പരിപ്പ് വെന്തു ഉടയാൻ പാടില്ല)
തീ ഓഫ് ചെയ്ത ഉടനെ, ഞാൻ ഒരു
സൂത്രം ചെയ്തു. കുക്കറിലെ പ്രെഷർ വേഗം
നീക്കം ചെയ്തു മൂടി തുറന്നു മുരിങ്ങയില അതിലേക്കു ഇട്ടു കൊടുത്തു, കുക്കര് പഴയത് പോലെ മൂടി വെച്ചു. രണ്ടു മിനിറ്റ് നേരം കത്തിച്ചു. കുക്കറിലെ പ്രെഷർ പോകുന്നത് വരെ കാത്തു നിന്നു.
കുക്കര് തുറന്നു നോക്കിയപ്പോൾ മുരിങ്ങയില ശരിക്കും വെന്തിരുന്നു.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ച് വേപ്പില മൂപ്പിച്ച്, അതിലേക്കു കുക്കറിലെ ഐറ്റം ചേർത്ത് ചെറുതീയിൽ മൂടിവെച്ചു. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ ഒന്ന് ഇളക്കി, വീണ്ടും അഞ്ചു മിനിറ്റ് കത്തിച്ചു മൂടി വെച്ചു.
അത്രതന്നെ.
കുബ്ബൂസിനെ രണ്ടായി വട്ടത്തിൽ കീറി, അതിൽ മുരിങ്ങയില തോരൻ പരത്തി ദിവസം മൂന്നു നേരം കഴിക്കുക.
എന്ത്യേ?


No comments:
Post a Comment